മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പൻമാരും സംഘവും

  1. Home
  2. Entertainment

മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പൻമാരും സംഘവും

mamootty


മമ്മൂട്ടിയെ കാണാനായി ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങിയെത്തി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇവർ എത്തിയത്. തന്നെ കാണാൻ വന്ന ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ മമ്മൂട്ടി വിതരണം ചെയ്തു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മുഖേനയാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. 

ഫൗണ്ടേഷൻ അംഗങ്ങൾ ഇന്ന് കോളനി സന്ദർശിക്കും ഓരോ വീടുകളിലും പോയി വസ്ത്രങ്ങൾ കൊടുക്കുകയും ചെയ്തു. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.  ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി. ചടങ്ങിൽ ഡി. എഫ്. ഓ സജ്ന. എ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പി. അബ്ദുൾ സമദ്, കെയർ ആൻഡ് ഷെയർ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ എന്നിവരും മറ്റു ഫോറസ്റ്റ് അധികൃതരും പങ്കെടുത്തു.