ഞാൻ ഞെട്ടി; അഡൽറ്റ് സിനിമയാണവർ് അവർ ഉണ്ടാക്കിയത്, ക്ലൈമാക്‌സിലെ ചുംബനം മോശമാക്കി കാണിച്ചു; മംമ്ത പറയുന്നു

  1. Home
  2. Entertainment

ഞാൻ ഞെട്ടി; അഡൽറ്റ് സിനിമയാണവർ് അവർ ഉണ്ടാക്കിയത്, ക്ലൈമാക്‌സിലെ ചുംബനം മോശമാക്കി കാണിച്ചു; മംമ്ത പറയുന്നു

mamta


മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് വളരെ പെട്ടെന്ന് കരിയറിൽ ശ്രദ്ധിക്കപ്പെടാൻ മംമ്തയ്ക്ക് കഴിഞ്ഞു. തമിഴ്, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചു. കരിയറിൽ തിളങ്ങി നിൽക്കവെയാണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. കുറച്ച് നാൾ സിനിമയിൽ നിന്നും മാറി നിന്ന മംമ്ത പിന്നീട് തിരിച്ചു വന്നത്. രണ്ടാം വട്ടവും കാൻസർ വന്നപ്പോഴും മംമ്ത സധൈര്യം നേരിട്ടു.

മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റുകളുടെ ഭാഗമാവാൻ മംമ്തയ്‌ക്കെന്നും കഴിഞ്ഞു. മൈ ബോസ്, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. നിരൂപക പ്രശംസ നേടിയ അരികെയുൾപ്പെടെയുള്ള സിനിമകളും മംമ്തയ്ക്ക് ലഭിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി മംമ്തയ്ക്ക് വലിയ ഹിറ്റുകളില്ല. ജനഗണമനയാണ് ഒടുവിലത്തെ ഹിറ്റ് സിനിമ.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഹേഷും മാരുതിയും കനത്ത പരാജയമായിരുന്നു. ലൈവ് ആണ് മംമ്തയുടെ പുറത്ത് വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ പ്രിയ വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യാജ വാർത്തയുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലങ്ക എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചാണ് മംമ്ത സംസാരിച്ചത്.

'ഒരു ആർട്ടിസ്റ്റിന്റെ കരിയറിലെ തുടക്ക കാലത്താണ് ഏറ്റവും കൂടുതൽ അറ്റാക്ക് വരാൻ സാധ്യതയുള്ളത്. എന്റെ മൂന്നാമത് ഷൂട്ട് ചെയ്ത സിനിമ ലങ്കയായിരുന്നു. തെറ്റായ രീതിയിലാണ് ആ സിനിമ മാർക്കറ്റ് ചെയ്തത്. അതെന്നെ വലിയ രീതിയിൽ ബാധിച്ചു. എന്നെയും മാതാപിതാക്കളെയും ആളുകൾ വേട്ടയായി. അന്ന് പുറത്ത് വന്ന വാർത്തകളെല്ലാം ആ സിനിമ വിൽക്കാൻ വേണ്ടിയായിരുന്നു'

'ആളുകൾ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് അന്വേഷിച്ചില്ല. ബന്ധുക്കൾ വരെ ഞങ്ങളെ എഴുതിതള്ളി. നിലവാരമിലലാത്ത വാർത്തകളാണ് വന്നത്. അന്നൊന്നും പ്രതികരിക്കാൻ സ്‌പേസ് ഇല്ല. ലങ്ക സിനിമ കഴിഞ്ഞ് അടുത്ത സിനിമ ചെയ്യുമ്പോൾ എനിക്ക് വളരെ പേടിയുണ്ടായിരുന്നു. ലങ്കയിലെ അത്രയും ഇന്റൻസായി പിന്നെ ഞാൻ കരിയറിൽ ചെയ്തിട്ടില്ല'

'കഥാപാത്രത്തിനായി എന്റെ കണ്ണിലേക്ക് വന്ന ഫയർ ഉണ്ടായിരുന്നു. സിനിമയുടെ കഥ കേട്ടപ്പോൾ ഹോളിവുഡിലെ പോലത്തെ വിഷനാണ് എനിക്ക് തോന്നിയത്. ക്ലൈമാക്‌സൊക്കെ കേട്ടപ്പോൾ ഇത് കിസ് ഓഫ് ഡെത്ത് ആണെന്നാണ് ഞാൻ ആലോചിക്കുന്നത്. പക്ഷെ അതെല്ലാം വേറെ രീതിയാണ് എടുത്തതും മാർക്കറ്റ് ചെയ്തതും'

'ശരിക്കും അഡൽറ്റ് ഫിലിമാണ് അവർ ഉണ്ടാക്കിയത്. ഞാൻ ഞെട്ടി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. അഭിനയിച്ചപ്പോൾ എന്റെ കണ്ണിൽ നാഗവല്ലി ഫയറാണെന്നാണ് കരുതിയത്. പക്ഷെ അതിന്റെ മീനിംഗ് മാറ്റിക്കളഞ്ഞു. രണ്ട് വർഷം മലയാള സിനിമയിൽ നിന്ന് മാറി നിന്നു. അത് കഴിഞ്ഞുള്ള സിനിമയായിരുന്നു പാസഞ്ചർ,' മംമ്ത പറഞ്ഞു.

2006 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ലങ്ക. സുരേഷ് ഗോപിയായിരുന്നു സിനിമയിലെ നായകൻ. സിനിമ പരാജയപ്പെട്ടു. ലങ്കയിലെ ഇന്റിമേറ്റ് രംഗങ്ങൾ അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു.