ലാലേട്ടൻ വരിക്കാശേരി മനയിൽ ആറാം തമ്പുരാനായി നിൽക്കുകയായിരുന്നു; ആദ്യകാഴ്ചയെയക്കുറിച്ച് മഞ്ജു വാര്യർ പറയുന്നു

  1. Home
  2. Entertainment

ലാലേട്ടൻ വരിക്കാശേരി മനയിൽ ആറാം തമ്പുരാനായി നിൽക്കുകയായിരുന്നു; ആദ്യകാഴ്ചയെയക്കുറിച്ച് മഞ്ജു വാര്യർ പറയുന്നു

manju


മലയാളികൾ ഇത്രത്തോളം ഹൃദയത്തോടു ചേർത്തുവച്ച മറ്റൊരു നടിയുമുണ്ടാകില്ല. അതു വെള്ളിത്തിരയിൽ മഞ്ജു വാര്യർ സൃഷ്ടിച്ച അത്ഭുതങ്ങളുടെ തുടർച്ചയാണ്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തവയാണ്. ഇരുവരുടെയും ഏതെല്ലാം കഥാപാത്രങ്ങൾ മാഞ്ഞാലും ആറാം തമ്പുരാനിലെ മഞ്ജുവിന്റെ ഉണ്ണി മായയും മോഹൻലാലിന്റെ ജഗന്നാഥനും മനസിൽ നിന്നു മായില്ല. ഇനിയും മോഹൻലാൽ-മഞ്ജു കോംപിനേഷനായി ആരാധകർ കാത്തിരിക്കുന്നു.

മോഹൻലാലിനെ ആദ്യമായി കണ്ടതിന്റെ വിശേഷങ്ങൾ അഭിമുഖങ്ങളിൽ താരം തുറന്നുപറഞ്ഞിട്ടുണ്ട്  
 
'ഏതു നടിക്കൊപ്പം ലാലേട്ടൻ രംഗത്തെത്തിയാലും വെള്ളിത്തിരയിൽ പ്രേക്ഷകരേറ്റുവാങ്ങുന്ന കോംപിനേഷനായി പരിണമിക്കാറുണ്ട്. ആറാം തമ്പുരാൻ, കന്മദം, സമ്മർ ഇൻ ബത്ലഹേം, എന്നും എപ്പോഴും, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലെ കോമ്പോ മറക്കാൻ കഴിയില്ല. ആറാം തമ്പുരാനിലെ ഉണ്ണിമായയെ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിക്കുമ്പോൾ ജയരാജ് സാറിന്റെ കളിയാട്ടത്തിന്റെ ലൊക്കേഷനിലായിരുന്നു ഞാൻ. മോഹൻലാലിനൊപ്പമാണല്ലോ അടുത്ത സിനിമ എന്നു പറഞ്ഞ് എല്ലാവരും അഭിനന്ദിച്ചത് മറന്നിട്ടില്ല. സ്‌ക്രീനിൽ മാത്രം കണ്ടുപരിചയിച്ച ആ മഹാനടനെ വരിക്കാശേരി മനയിൽവച്ച് ആദ്യമായി കാണുമ്പോൾ ആറാം തമ്പുരാന്റെ വേഷത്തിലായിരുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം നമസ്‌കാരം പറഞ്ഞു. സെറ്റിലെ നടീനടന്മാർ മുതൽ ലൈറ്റ് ബോയിയോടുവരെ ലാലേട്ടൻ കാണിക്കുന്ന സ്നേഹം എന്നെ അത്ഭുതപ്പെടുത്തി. 

വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാൽ എന്ന അഭിനേതാവിന്റെ  മാനറിസങ്ങളൊന്നുമില്ല. ആ സിനിമ യഥാർത്ഥത്തിൽ ഒരു കഥകളി നടന്റെ ആത്മസംഘർഷങ്ങളുടെ പ്രതിഫലനം തന്നെയാണ്.' മഞ്ജു പറയുന്നു.