നല്ല തിരക്കഥ എഴുതാൻ മതിയായ സമയം ചിലവഴിക്കണമെന്ന് മനോജ് ബാജ്‌പേയ്

  1. Home
  2. Entertainment

നല്ല തിരക്കഥ എഴുതാൻ മതിയായ സമയം ചിലവഴിക്കണമെന്ന് മനോജ് ബാജ്‌പേയ്

MANOJ BAJPEY


മനോജ് ബാജ്‌പേയിയുടെ ഏറ്റവും പുതിയ ചിത്രമാണ് സിർഫ് ഏക് ബന്ദാ കാഫി ഹേ. ഒരു യുവതിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയിൽ നിയമപോരാട്ടം നടത്തുന്ന അഭിഭാഷകനായാണ് അദ്ദേഹം ഇതിൽ അഭിനയിക്കുന്നത്. സിനിമയുടെ പ്രമോഷനിടെ നടനോട് സിനിമ വ്യവസായത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, വ്യവസായത്തിലുള്ള ആളുകൾ വിജയത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്നതിനാൽ സിനിമകൾ ഇപ്പോൾ പ്രേക്ഷകരുമായി കണക്റ്റുചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കഥയും തിരക്കഥയും വികസിപ്പിക്കാൻ മതിയായ സമയം നൽകിയാൽ മറ്റെല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സൈലൻസ്, കാൻ യു ഹിയർ ഇറ്റ്?, ഡയൽ 100, ഗുൽമോഹർ എന്നീ ചിത്രങ്ങൾക്ക് ശേഷം OTT-യിലെ നടന്റെ ഏറ്റവും പുതിയ പ്രോജക്റ്റാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദ്ദേഹം ദ ഫാമിലി മാൻ എന്ന പ്രൈം വീഡിയോ സീരീസിന്റെ തലപ്പത്തിരിക്കുകയും നെറ്റ്ഫ്ലിക്സ് ആന്തോളജി റേയുടെ ഭാഗമാവുകയും ചെയ്തിരുന്നു. താൻ വ്യക്തിപരമായി വിശ്വസിക്കുന്ന പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിലൂടെയാണ് നടൻ അറിയപ്പെടുന്നത്. അവയിൽ മിക്കതും നിരൂപക പ്രശംസ നേടിയവയാണ്.

ഗുഡ്‌ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഒടിടിയിൽ പോലും സിനിമകൾ എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ചവെക്കാത്തതെന്ന് മനോജിനോട് ചോദിച്ചിരുന്നു. "എന്തുകൊണ്ടാണ് സിനിമകൾ വർക്ക്ഔട്ട്  ആകാത്തത്?  കാരണം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. എല്ലാത്തിനും ഒരു മന്ത്രം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങളെ തൃപ്തിപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.  പക്ഷെ തന്ത്രങ്ങളൊന്നും   പ്രവർത്തിക്കുന്നില്ല. ജോലിയോട് സത്യസന്ധത പുലർത്തുക. കഥയിൽ ശ്രദ്ധ ചെലുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു നല്ല സ്ക്രിപ്റ്റ് എഴുതാൻ സമയം ചിലവഴിക്കുക എന്നതാണ് അതിലും പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു,

സൂപ്പ്, ഡിസ്‌പാച്ച്, ജോറാം എന്നീ ചിത്രങ്ങളും ഈ വർഷം റിലീസിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫാമിലി മാന്റെ മൂന്നാം സീസൺ ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മനോജ് പറഞ്ഞു.