'കൗമാരത്തിൽ മോഹൻലാൽ ആയിരുന്നു മനസിലെ ലവർ, മമ്മൂട്ടി വല്യേട്ടനെ പോലെ'; മീരാ ജാസ്മിൻ
മലയാള സിനിമയിലെ സൂപ്പർനായികയായിരുന്നു മീരാ ജാസ്മിൻ. തെന്നിന്ത്യയിലെ പ്രധാനപ്പെട്ട സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി മീര വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധനേടുകയാണ്.
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്- മീര പറഞ്ഞു.