'ഭക്ഷണം കഴിച്ചിരുന്നത് രാക്ഷസനെപ്പോലെ'; അതിനുള്ള ശിക്ഷ കിട്ടിയെന്ന് മിഥുൻ ചക്രബർത്തി

  1. Home
  2. Entertainment

'ഭക്ഷണം കഴിച്ചിരുന്നത് രാക്ഷസനെപ്പോലെ'; അതിനുള്ള ശിക്ഷ കിട്ടിയെന്ന് മിഥുൻ ചക്രബർത്തി

mithun-chakraborty


ചികിത്സയിൽക്കഴിയുകയായിരുന്ന നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രിവിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ആഹാരം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഭക്ഷണം നിയന്ത്രിക്കാത്തതിന് പ്രധാനമന്ത്രി ശാസിച്ചതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞു.

രാക്ഷസനെപ്പോലെയാണ് താൻ ഭക്ഷണം കഴിച്ചിരുന്നതെന്നും അതിനുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മിഥുൻ ചക്രബർത്തി പറഞ്ഞു. ''ആഹാരം കഴിക്കുന്നതിൽ എല്ലാവരും ഒരു നിയന്ത്രണമൊക്കെ വെയ്ക്കണം. മധുരപലഹാരങ്ങൾ കഴിച്ചാൽ ഒരു മാറ്റവും വരില്ല എന്ന തെറ്റിദ്ധാരണ പ്രമേഹരോഗികൾക്ക് ഉണ്ടാകരുത്. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.'' അദ്ദേഹം അഭ്യർത്ഥിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനിറങ്ങുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പശ്ചിമ ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങൾ ആര് ശ്രദ്ധിക്കും ഞാൻ ചെയ്യും. ഞാൻ ബിജെപിയുമായി സജീവമായി ഇടപെടും. ആവശ്യപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ബിജെപി അതിന്റെ ഉന്നതിയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' മിഥുൻ ചക്രബർത്തി പറഞ്ഞു.

ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി തന്നെ ശകാരിച്ചതായും മിഥുൻ ചക്രബർത്തി കൂട്ടിച്ചേർത്തു. അതേസമയം പിതാവ് ആരോഗ്യവാനായിരിക്കുന്നെന്നും ഏവരുടേയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രബർത്തിയുടെ മകൻ നമശി ചക്രബർത്തി എക്‌സിൽ പോസ്റ്റ് ചെയ്തു.