മാതൃദിനത്തില്‍ അമ്മക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മോഹൻ ലാൽ; ഏറ്റെടുത്ത് ആരാധകർ

  1. Home
  2. Entertainment

മാതൃദിനത്തില്‍ അമ്മക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മോഹൻ ലാൽ; ഏറ്റെടുത്ത് ആരാധകർ

lal


മാതൃദിനത്തിൽ മോഹൽലാൽ പങ്കുവച്ച അമ്മക്കൊപ്പമുള്ള ഫോട്ടോ വൈറലായി. കുട്ടിയായിരിക്കുന്ന മോഹന്‍ലാലും അമ്മ ശാന്തകുമാരിയും ഉള്ള ഫോട്ടോയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസ നേര്‍ന്ന് ഈ പോസ്റ്റിന് അടിയില്‍ കമന്‍റുകള്‍ ഇടുന്നത്. തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍കാലികമായി ഇട്ട പേര്.

തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.