പെട്ടെന്ന് കല്യാണം കഴിക്കണം, ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ കെട്ടുന്നത് 20ൽ; മമ്മൂട്ടി മോഹിനിയോട് പറഞ്ഞത്

  1. Home
  2. Entertainment

പെട്ടെന്ന് കല്യാണം കഴിക്കണം, ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ കെട്ടുന്നത് 20ൽ; മമ്മൂട്ടി മോഹിനിയോട് പറഞ്ഞത്

MAMMOOTTY


മലയാളികളുടെ പ്രിയപ്പെട്ട നടിമാണ് മോഹിനി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത മോഹിനി പിന്നീട് തിരികെ വരികയായിരുന്നു. തന്റെ 21-ാം വയസിലായിരുന്നു മോഹിനിയുടെ വിവാഹം. ഇപ്പോഴിതാ താൻ നേരത്തെ കല്യാണം കഴിക്കാൻ കാരണം മമ്മൂട്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹിനി.

ബിഹൈൻഡ് വുഡ്സിന് ന്ൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് മോഹിനി മനസ് തുറന്നത്. പെൺകുട്ടികൾ നേരത്തെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നായിരുന്നു മമ്മൂട്ടി മോഹിനിയോട് പറഞ്ഞത്. മറവത്തൂർ കനവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി തന്നോട് വിവാഹം കഴിക്കാൻ വൈകരുതെന്ന് പറഞ്ഞതെന്നാണ് മോഹിനി പറയുന്നത്. 

ഇന്ത്യയിൽ സ്ത്രീകൾ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിലാണെന്നും അതിലും കൂടുതൽ പോയാൽ കഷ്ടമാണെന്നുമായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞതെന്നാണ് മോഹിനി പറയുന്നത്. തനിക്ക് മമ്മൂക്ക ഒരു സീനിയർ നടൻമാത്രമല്ല ഒരു ഫാമിലി മെമ്പറിനെ പോലെയാണെന്നാണ് മോഹിനി പറയുന്നത്. ചില സമയത്ത് നമ്മുടെ അടുത്ത് വന്നിരുന്ന് സീരിയസായിട്ട് സംസാരിക്കും. അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ചും ജീവിതത്തിൽ സ്വീകരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചെല്ലാം നമ്മളോട് സംസാരിക്കുമെന്നും മോഹിനി പറയുന്നു.

അദ്ദേഹമാണ് വിവാഹം കഴിക്കണമെന്ന് എന്നെ ഉപദേശിച്ചതെന്നും ആ സമയത്ത് വിവാഹത്തെക്കുറിച്ച് താൻ ആലോചിക്കാനിരിക്കുന്ന സമയമായിരുന്നുവെന്നും മോഹിനി പറയുന്നു. അപ്പോൾ തനിക്ക് ഒരു 20-21 വയസ് ആയിരുന്നു പ്രായമെന്നും മോഹിനി വ്യക്തമാക്കുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം. മമ്മൂട്ടി നായകനായ ചിത്രത്തിൽ ദിവ്യ ഉണ്ണി, ബിജു മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

'മരവത്തൂർ കനവ് എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂക്ക എന്റെ അടുത്ത് വന്ന് പറഞ്ഞതാണ്. എത്ര വയസ് ആയി എന്ന് ചോദിച്ചു. 21 വയസാണെന്ന് പറഞ്ഞു. എന്നാൽ പോയി കല്യാണം കഴിക്കെന്ന് അദ്ദേഹം പറഞ്ഞു. നീ ഇങ്ങനെ അഭിനയിച്ച് മാത്രം നടക്കേണ്ട. കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണ്. നീ പെട്ടെന്ന് കല്യാണം കഴിക്കണം. അതും നല്ലൊരു വ്യക്തിയെ തന്നെ കഴിക്കണം എന്നായിരുന്നു മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശം എന്നാണ് മോഹിനി ഓർക്കുന്നത്.

മമ്മൂട്ടി പറഞ്ഞപ്പോഴാണ് അക്കാര്യം താൻ ഗൗരവ്വമായി കാണുന്നതെന്നാണ് മോഹിനി പറയുന്നത്. തനിക്ക് യാഥാർത്ഥ്യം കാണിച്ചു തന്നത് മമ്മൂട്ടിയാണെന്നാണ് മോഹിനി പറയുന്നത്. അതേസമയം അന്നത്തെ കാലമായതിനാലാണ് താൻ വിവാഹം കഴിച്ചതെന്നും ഇന്നായിരുന്നെങ്കിൽ ഒരു മുപ്പത് വയസിലായിരുന്നു ഞാൻ വിവാഹം കഴിക്കുകയെന്നും മോഹിനി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

പട്ടാഭിഷേകം എന്ന ചിത്രത്തിന് ശേഷമാണ് മോഹിനി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വേഷത്തിലൂടെ തിരികെ വന്നു. 2006 ൽ മതം മാറിയ മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുകയും ചെയ്തിരുന്നു. 2011 ൽ പുറത്തിറങ്ങിയ കളക്ടർ ആണ് മോഹിനിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇതോടെ താരം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.