'അമ്മ വഴക്കു പറയുന്നതും തമാശയായി, വളരെയധികം ഇന്‍സ്‌പെയര്‍ ചെയ്യു': പൂര്‍ണിമ ഇന്ദ്രജിത്

നടിയും അവതാരകയുമായ പൂര്‍ണിമ നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയാണ്. വിവാഹം കഴിഞ്ഞ് അഭിനയരംഗം വിട്ടെങ്കിലും മിനി സ്‌ക്രീനില്‍ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ തന്റെ ഭര്‍ത്താവിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെക്കുറിച്ച് പൂര്‍ണിമ പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
പൂര്‍ണിമ പറഞ്ഞത്- അമ്മയുടെ കാര്യം അമ്മ പറയാറില്ല. കാരണം അമ്മ അത്രയും ബിസിയാണ്. ഏത് ചാനല്‍ തുറന്നാലും അമ്മയുണ്ട്. കാണാന്‍ തന്നെ എന്തു ഭംഗിയാണ്. നമ്മുടെ മാതാപിതാക്കളെ അങ്ങനെ കാണുകയെന്ന് പറയുന്നത് തന്നെ രസമല്ലേ. ഈ പ്രായത്തിലും നമ്മളെ വളരെയധികം ഇന്‍സ്‌പെയര്‍ ചെയ്യുകയാണ്. നമ്മളെക്കാള്‍ ശക്തിയും എനര്‍ജിയുമുണ്ട് അമ്മയ്ക്ക്.
ഞങ്ങളുടെ ഫാമിലി ഗ്രൂപ്പില്‍ ഏറ്റവും സജീവം അമ്മയാണ്. അമ്മ ഉണ്ടെങ്കില്‍ എല്ലാം നോക്കിക്കോളും. നമ്മള്‍ മിണ്ടാതെ ഇരുന്നാല്‍ മതി. അമ്മ സംസാരിക്കുന്നതു കേള്‍ക്കാന്‍തന്നെ രസമാണ്. അതിനേക്കാള്‍ രസകരമായ കാര്യം, വഴക്കു പറയുകയാണെങ്കില്‍ തമാശയായേ പറയൂ. തമാശയിലെ കാര്യം ഞങ്ങള്‍ക്കു പിടികിട്ടുകയും ചെയ്യും.