ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; ഇതാ പുതിയ പട്ടിക

  1. Home
  2. Entertainment

ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; ഇതാ പുതിയ പട്ടിക

mohanlal-mammootty


മലയാളത്തില്‍ ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്. മമ്മൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ച്ചിലും മമ്മൂട്ടിയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹൻലാലും തുടരുന്നതായി താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സ് പുറത്തുവിട്ടു.

മമ്മൂട്ടി നായകനായി ടര്‍ബോ എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്താനുള്ള . സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ് എന്നതിനാലും തിരക്കഥ മിഥുൻ മാനുവല്‍ തോമസുമാണെന്നതിനാലും ആരാധാകര്‍  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നാം സ്ഥാനം പൃഥ്വിരാജിനാണ് മലയാള താരങ്ങളില്‍ എന്നുമാണ് ഓര്‍മാക്സിന്റെ പട്ടിക വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റേതായി ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രമാണ് റിലീസായിരിക്കുന്നതും പ്രേക്ഷകര്‍ അഭിപ്രായം നേടുന്നതും. ഗുരുവായൂര്‍ അമ്പലനടയില്‍ വൻ ഹിറ്റ് ചിത്രമായി മാറുമെന്നാണ് അഭിപ്രായങ്ങള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിനു പുറമേ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്‍ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരും പൃഥ്വിരാജിനൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.

ഫഹദ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് താരങ്ങളുടെ ഏപ്രിലിലെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന് താരങ്ങളുടെ പട്ടികയില്‍ നാലാമത് എത്താൻ സഹായകരമായത്. ടൊവിനോ തോമസിസിനെ പിന്തള്ളിയാണ് മലയാള താരങ്ങളില്‍ ഫഹദ് നാലാം സ്ഥാനത്ത് മുന്നേറിയത്. ഇത് മാത്രമാണ് ഏപ്രിലിലെ മലയാള താരങ്ങളുടെ ജനപ്രീതിയില്‍ പ്രധാനപ്പെട്ട ഒരു വ്യത്യാസം.