37 പേരുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 'രാക്ക'

  1. Home
  2. Entertainment

37 പേരുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 'രാക്ക'

raaka


അല്ലു അർജുനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാക്ക' ഗിന്നസ് വേൾഡ് റെക്കോർഡിൽ. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകളെ തത്സമയം മോഷൻ-ക്യാപ്ചർ ചെയ്ത സാങ്കേതിക നേട്ടത്തിനാണ് ചിത്രത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ തന്നെ ഇതൊരു പുതിയ നാഴികക്കല്ലാണ്.

ഒരൊറ്റ ക്യാപ്ചർ വോളിയത്തിനുള്ളിൽ 37 അഭിനേതാക്കളുടെ പ്രകടനങ്ങളും സൂക്ഷ്മ ചലനങ്ങളും ഒരേസമയം ചിത്രീകരിക്കുകയാണ് ചെയ്തത്. നാലു വയസ്സുകാരൻ മുതൽ 70 വയസ്സുള്ള വ്യക്തി വരെ ഈ ചിത്രീകരണത്തിൽ പങ്കാളികളായി. 92 ഓപ്റ്റിക്കൽ മോഷൻ-ക്യാപ്ചർ ക്യാമറകളും അൺറിയൽ എൻജിൻ തത്സമയ വിഷ്വലൈസേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രതിനിധി സ്വപ്‌നിൽ ദാംഗ്രീകർ സർട്ടിഫിക്കറ്റ് അല്ലു അർജുനും അറ്റ്ലിക്കും കൈമാറി.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ തികച്ചും വേറിട്ട ലുക്കിലാണ് അല്ലു അർജുൻ എത്തുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപെടുന്ന ചിത്രം വലിയ സാങ്കേതിക വിസ്മയമായിരിക്കും സമ്മാനിക്കുകയെന്നാണ് റിപ്പോർട്ടുകൾ.