റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാര്‍; തീരുമാനത്തില്‍ തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ
തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരം സിനിമയ്‍ക്ക് പുറമേ മോട്ടോര്‍ റേസിംഗിലും സജീവമാണ്. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ തിരക്കില്‍ നിന്ന് മാറിനില്‍ക്കുന്നതും ചര്‍ച്ചയാകാറുണ്ട്. ഇതാ അജിത്ത് തന്റെ റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത്ത് കുമാര്‍ റേസിംഗ് എന്നാണ് ടീമിന്റെ പേരെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഫാബ്യൻ ഡുഫ്ലീക്സാണ് ഒഫിഷ്യല്‍ ഡ്രൈവര്‍. റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും. 2024 യൂറോപ്യൻ ജിടിഫോര്‍ ചാമ്പ്യൻഷിപ്പിലാണ് താരം പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അജിത്ത് കുമാറിന്റെ മാനേജര്‍ ആണ് ടീമിന്റെ പേര് പ്രഖ്യാപിച്ചതും വിശദാംശങ്ങള്‍ വിവരിച്ചതും.
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടൻ അര്‍ജുൻ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അപ്‍ഡേറ്റും പുറത്തുവിട്ടു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്‍ജുൻ സൂചിപ്പിച്ചിരുന്നത്.
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും അജിത്തിന്റേതായി ചിത്രീകരിക്കുന്നുണ്ട്. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയതിന്റെ നിരാശയുണ്ടാക്കിയുണ്ടായിരുന്നു. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തതും സങ്കടമായി. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് ആശ്വാസമായി. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുണ്ടെങ്കിലും താരം ചാമ്പ്യൻഷിപ്പിന്റെ തിരക്കിലായാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമോയെന്ന് ആശങ്കയുണ്ട്.