എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും മനസിലാക്കിയില്ല; ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: നവ്യ

  1. Home
  2. Entertainment

എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും മനസിലാക്കിയില്ല; ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: നവ്യ

navya


മലയാളത്തിന്റെ പ്രിയതാരമാണ് നവ്യ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നു. അതിനു ശേഷം ഒരുത്തീ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുകയും ചെയ്തു.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുറേ വർഷങ്ങൾ കുടുംബിനിയായി മാത്രം കഴിയേണ്ടി വന്നതിനെക്കുറിച്ച് നവ്യ സംസാരിച്ചിട്ടുണ്ട്. വേറൊരു വീട്ടിലേക്ക് പോകേണ്ടയാളാണെന്ന് ചെറുപ്പം മുതലേ കേട്ടതിനാൽ ആ കണ്ടീഷനിംഗിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ പോലും മനസിലാക്കിയില്ല. ഭർത്താവ് ചീത്ത പറഞ്ഞാൽ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്. കരിയറിലെ കുറേ വർഷങ്ങൾ കുടുംബത്തിന് വേണ്ടി തനിക്ക് ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും നവ്യ മുൻപ് പറഞ്ഞു.

'ബോംബെയിലെ മലയാളി അസോസിയേഷനും മറ്റും എന്തുകൊണ്ട് നവ്യ അഭിനയിക്കുന്നില്ല എന്ന് ചോദിച്ചു. കറക്ട് അവസരം വന്നു. നല്ല സ്റ്റോറിയാണെന്ന് എന്നോട് പറഞ്ഞു. കുറച്ച് കഥ ഞാനും കേട്ടു. വാവയെ നോക്കാൻ ആന്റിയുണ്ട്. പ്രത്യേക കണ്ടീഷൻ ഞാൻ വെച്ചത് ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്നാണ്. എന്റെ വീട്ടിൽ അച്ഛന് വയ്യാതിരിക്കുകയാണ്. ലൈം ലൈറ്റിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ടൊക്കെ ഞാൻ മനസിലാക്കുന്നു. അവൾ പെർഫെക്ട് ആണ്. ആദ്യമാെക്കെ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വിഐപികളെയാെക്കെ അഭിമാനത്തോടെ വീട്ടിലേക്ക് ക്ഷണിക്കാം. ഭക്ഷണം കഴിക്കാം. അവൾ മാനേജ് ചെയ്യും'- നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ മഴവിൽ മനോരമയിൽ ഒരു അഭിമുഖ പരിപാടിയിൽ പറഞ്ഞിരുന്നു.