സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്: വിസ്മയ മോഹൻലാൽ

  1. Home
  2. Entertainment

സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്: വിസ്മയ മോഹൻലാൽ

vismaya mohanlal


വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും, തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായാണ് അച്ഛൻ മോഹൻലാൽ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ. 'ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ഒന്നും ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാതെ കാര്യങ്ങൾ സ്വയം കണ്ടെത്തി അനുഭവങ്ങൾ ഉണ്ടാക്കാനാണ് അച്ഛൻ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്നും വിസ്മയ വ്യക്തമാക്കി.

അതേസമയം, അമ്മ നൽകിയ വലിയ പിന്തുണ കൊണ്ടാണ് 'തുടക്കം' എന്ന സിനിമയിലേക്ക് എത്താനായതെന്ന് വിസ്മയ പറഞ്ഞു. തന്റെ പേടിയും ആശങ്കകളും മാറ്റിവെച്ച് സിനിമ തിരഞ്ഞെടുക്കാൻ അമ്മയും, 'പോയി ആസ്വദിച്ച് ചെയ്യൂ' എന്ന് പറഞ്ഞ് ഏട്ടൻ പ്രണവും വലിയ പിന്തുണ നൽകി. സെറ്റിൽ വെച്ച് പേടികാരണം കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കാതെ സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ ഉപദേശിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. 2018-ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.