'തൻ്റെ ജീവിതം സ്ക്രീനിലൂടെ കണ്ടും; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തേനെ': നജീബ്

  1. Home
  2. Entertainment

'തൻ്റെ ജീവിതം സ്ക്രീനിലൂടെ കണ്ടും; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തേനെ': നജീബ്

najeeb


തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്ന് നജീബ്. നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്ന് നജീബ് പറഞ്ഞു. ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണമെന്നും നജീബ് പറഞ്ഞു.

'സിനിമ തിയേറ്ററിൽ എത്തിക്കാണാൻ ആകാംക്ഷയോടെ കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാനായി എത്തിയത്. ലോകം മുഴുവൻ ഇപ്പോൾ സിനിമ കാണാൻ പോവുകയാണ്. അതിൽ അതിയായ സന്തോഷമുണ്ട്', നജീബ് പറഞ്ഞു.