ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; മത്സരരംഗത്ത് ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും

  1. Home
  2. Entertainment

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; മത്സരരംഗത്ത് ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും

bhramayugam


എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രശസ്ത സംവിധായകൻ ജയരാജ് ചെയർമാനായ 11 അംഗ ജൂറിയുടെ അവാർഡ് നിർണ്ണയ നടപടികൾ വ്യാഴാഴ്ച പൂർത്തിയായി. 2024-ൽ സെൻസർ ചെയ്ത വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്.

മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട് 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളാണ് പ്രധാനമായും അവസാന റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. മുൻപ് 2012-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ് പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവരാണ് ഇതിനുമുമ്പ് സെൻട്രൽ പാനൽ ജൂറി ചെയർമാന്മാരായിട്ടുള്ള മലയാളി സംവിധായകർ.

കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്കാരങ്ങളിൽ മികച്ച സഹനടൻ, സഹനടി പുരസ്കാരങ്ങൾ മലയാളത്തിന് ലഭിച്ചിരുന്നു. 'പൂക്കാലം' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും, 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലൂടെ ഉർവശി മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണയും മലയാള സിനിമകൾ മികച്ച നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.