കുറേ അനുഭവിച്ചിട്ടുണ്ട്, നായികമാരെ ഒതുക്കാൻ മറ്റ് നായികമാർ ശ്രമിക്കുന്ന രീതി ഇപ്പോഴില്ല; നവ്യ നായർ

  1. Home
  2. Entertainment

കുറേ അനുഭവിച്ചിട്ടുണ്ട്, നായികമാരെ ഒതുക്കാൻ മറ്റ് നായികമാർ ശ്രമിക്കുന്ന രീതി ഇപ്പോഴില്ല; നവ്യ നായർ

navya


മലയാള സിനിമയിലെ തിളക്കമേറിയ നായികമാരിലൊരാളായിരുന്നു നവ്യാ നായർ. ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായികയായി തിളങ്ങിയ നവ്യ നിരവധി ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു. വിവാഹശേഷം അഭിനയലോകത്തു നിന്നു വിട്ടുനിന്നെങ്കിലും താരം ശക്തമായി തിരിച്ചെത്തിയിരുന്നു. പഴയനായികമാരെയും പുതിയ നായികമാരെയും കുറിച്ചു താരം അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയായി. ന

'ഇന്നത്തെ നായികമാർ പഴയതിനേക്കാളും സപ്പോർട്ടിങ് ആണ്. എന്റെ സിനിമയുടെ ഇന്നുമുതൽ എന്നുപറയുന്ന പോസ്റ്ററിൽ മഞ്ജു ചേച്ചിയാണ് ഓഡിയൻസിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനിൽ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു. അതുപോലെ തന്നെ ഒരുത്തിയുടെ ട്രെയ്‌ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും എനിക്ക് പരിചയമുള്ളതും പുതിയതും പഴയതുമായിട്ടുള്ള ഒരുപാട് ആർട്ടിസ്റ്റുകളാണ്.

നായികമാരെ ഒതുക്കാൻ മറ്റ് നായികമാർ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു. അത്തരത്തിലുള്ള അനുഭവങ്ങൾ കുറച്ചൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങൾ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാൻ ചെയ്യില്ല. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തില്ല.' നവ്യ പറയുന്നു.