വിജയ്ക്കും അജിത്തിനുമൊപ്പം അവസരം ലഭിച്ചു; പക്ഷെ അന്ന് ഇവിടെയുള്ളവർ അച്ഛനോട് പറഞ്ഞത്; നവ്യ

  1. Home
  2. Entertainment

വിജയ്ക്കും അജിത്തിനുമൊപ്പം അവസരം ലഭിച്ചു; പക്ഷെ അന്ന് ഇവിടെയുള്ളവർ അച്ഛനോട് പറഞ്ഞത്; നവ്യ

navya


2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ഇടം പിടിക്കാനായി. നവ്യക്ക് കരിയറിൽ എന്നും ഓർക്കാൻ പറ്റിയ ഒരുപിടി സിനിമകൾ അന്ന് ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ.

നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രിയെന്ന നിലയിൽ നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ചത്. ബാലാമണി എന്ന കഥാപാത്രമായി നവ്യ തകർത്തഭിനയിച്ചു. പിന്നീട് കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ നവ്യക്ക് കഴിഞ്ഞു. 24ാം വയസ്സിൽ വിവാഹം കഴിഞ്ഞ ശേഷമാണ് നവ്യ അഭിനയ രംഗത്ത് നിന്നും പിൻമാറുന്നത്. കരിയറിൽ നിന്ന് മാറിയ നവ്യ മുബൈയിൽ വിവാഹ ജീവിതം നയിച്ചു. എന്നാൽ ഏറെക്കാലം തന്റെ പാഷനെ മറന്നിരിക്കാൻ നവ്യക്ക് പറ്റിയില്ല.

ലൈം ലൈറ്റിൽ വീണ്ടും സാന്നിധ്യമറിയിച്ച നവ്യ ഒരുത്തീ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ച് വരവ് നടത്തി. വികെപി ഒരുക്കിയ സിനിമയിലൂടെ പഴയ നവ്യയെ പ്രേക്ഷകർക്ക് തിരിച്ചു കിട്ടി. ജാനകി ജാനേ ആണ് നവ്യയുടെ പുതിയ സിനിമ. സൈജു കുറുപ്പാണ് സിനിമയിലെ നായകൻ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ മറുഭാഷകളിലും സാന്നിധ്യമറിയിച്ചതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. തുടക്ക കാലത്ത് തമിഴിൽ നിന്നും സൂപ്പർ സ്റ്റാറുകളുടെ സിനിമ വന്നിരുന്നെങ്കിലും ചെയ്യാൻ പറ്റിയില്ലെന്ന് നവ്യ പറയുന്നു.

'ഞാൻ വന്ന സമയത്ത് വിജയ്, അജിത്ത് തുടങ്ങിയ വലിയ ആക്ടേർസിന്റെ കൂടെയായിരുന്നു അവസരം വന്നത്. പക്ഷെ ഇവിടെ ഇൻഡസ്ട്രിയിലുള്ള എല്ലാവരും അച്ഛനോട് പറഞ്ഞ് കൊടുത്തു ആ ഇൻഡസ്ട്രിയൊന്നും ശരിയല്ലെന്ന്. പിന്നെ ചെയ്യാനേ പറ്റിയില്ല. പിന്നെ ചെയ്ത സിനിമകളൊന്നും അത്ര നന്നായില്ല. പക്ഷെ കന്നഡത്തിൽ എന്റെ സിനിമകളൊക്കെ വിജയമായിരുന്നു, പക്ഷെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉള്ള പോലെയൊന്നും വേറെ ഭാഷയിൽ ഇല്ല,' നവ്യ പറഞ്ഞു.

അഭിമുഖങ്ങളിൽ താൻ മറ്റെല്ലാവരെയും പോലെ ഡിപ്ലാേമാറ്റിക്ക് ആണെന്നും എല്ലാവർക്കും മനസ്സമാധാനമാണ് ഇഷ്ടമെന്നും നവ്യ തുറന്ന് പറഞ്ഞു. ഒരുത്തീ സിനിമ പഴയ നവ്യ നായരോടുള്ള ഇഷ്ടത്തിന് നാസറിക്ക എന്ന വ്യക്തി പ്രൊഡ്യൂസ് ചെയ്ത സിനിമയാണ്. എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഞാനാ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിനൊപ്പം നിന്ന് ചെയ്തു. ലിസ്റ്റിനാണ് സിനിമ ഡിസട്രിബ്യൂട്ട് ചെയ്തത്.

ലിസ്റ്റിനുമായുള്ള മീറ്റിംഗ് വരെ നടത്തിയത് ഞാനായിരുന്നു. പിന്നെ ഞാൻ കൊടുത്ത അഭിമുഖങ്ങൾക്ക് കൈയും കണക്കുമില്ല. കുറേക്കാലത്തിന് ശേഷം വരുന്നത് കൊണ്ട് മീഡിയക്കും എന്നെ താൽപര്യമുണ്ടായിരുന്നു. പിന്നെ ഞാൻ മോട്ടിവിഷേണൽ സ്പീക്കറായി തെറ്റിദ്ധരിക്കപ്പെട്ടു. ഞാനങ്ങനെ ഒരാളെ അല്ല.

വരുന്ന ഫീലിഗ്‌സിൽ സംസാരിക്കുന്ന വ്യക്തിയാണെന്നും നവ്യ വ്യക്തമാക്കി. സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ. തിരിച്ചു വരവിൽ തുടരെ സിനിമകൾ ചെയ്യാതെ മികച്ച സിനിമകൾക്കായി കാത്തിരിക്കുകയാണ് നടി. തിരിച്ചു വരവിൽ മലയാളത്തിൽ മഞ്ജുവിന് ശേഷം സ്വീകാര്യത ലഭിച്ച നടിയും നവ്യയാണ്.