കയ്യിൽ രണ്ട് തോക്കുമായി നസ്ലിൻ; 'ബാച്ച്ലർ പാർട്ടി Deux' പുതിയ പോസ്റ്റർ പുറത്ത്
സംവിധായകൻ അമൽ നീരദിന്റെ പുതിയ ചിത്രമായ 'ബാച്ച്ലർ പാർട്ടി Deux'-ലെ നസ്ലിന്റെ ഞെട്ടിക്കുന്ന മേക്കോവർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സോണി എന്ന കഥാപാത്രത്തെയാണ് നസ്ലിൻ അവതരിപ്പിക്കുന്നത്. കയ്യിൽ രണ്ട് തോക്കുകളുമായി മാസ്സീവ് ലുക്കിൽ നിൽക്കുന്ന നസ്ലിന്റെ ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ടൊവിനോ തോമസിന്റെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നവംബർ 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2012-ൽ പുറത്തിറങ്ങി വലിയ തരംഗം സൃഷ്ടിച്ച 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസും അൻവർ റഷീദ് എന്റർടൈൻമെന്റ്സും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
