'നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്, അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും'; നിത്യാ മേനോൻ

  1. Home
  2. Entertainment

'നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്, അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും'; നിത്യാ മേനോൻ

nithya menon


തെന്നിന്ത്യൻ താരറാണിയാണ് നിത്യാ മേനോൻ. മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും അന്യഭാഷാ ചിത്രങ്ങളാണ് നിത്യയ്ക്ക് വൻ അവസരങ്ങൾ കൊടുത്തത്. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തൻറെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ.  കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണു താരം. താരത്തിൻറെ വാക്കുൾ:

'അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എൻറെയൊരു അംശമുണ്ട്. കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എൻറെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്. അത് ദുഃഖകരമാണ്. കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും. കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ടു നീങ്ങാൻ സാധിക്കും. 

പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ് വരും. ഇപ്പോൾ ഒരുപാട് സമയം ഞാൻ വിഷമിച്ചിരിക്കാറില്ല. വളരെ പെട്ടെന്ന് അതിൽ നിന്ന് പുറത്ത് കടക്കുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. സ്വാഭിമാനം വിട്ട് ഒന്നും ചെയ്യരുത്. നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും...'