ഫാൻറസി കോമഡിയുമായി നിവിൻ പോളി; അഖിൽ സത്യൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു

  1. Home
  2. Entertainment

ഫാൻറസി കോമഡിയുമായി നിവിൻ പോളി; അഖിൽ സത്യൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു

.


'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്. 'സർവ്വം മായ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'The Ghost next Door' എന്ന ശീർഷകത്തോടുകൂടി പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫാൻറസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതാണ്. നെറ്റിയിൽ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിൻറെ മകൻ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളി ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകർ.

നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, അൽത്താഫ് സലിം, മധു വാര്യർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്‌ലൈ ഫിലിംസിൻറെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.