'പാലപ്പൂ' ഒരുങ്ങുന്നു; പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ നടന്നു

  1. Home
  2. Entertainment

'പാലപ്പൂ' ഒരുങ്ങുന്നു; പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ നടന്നു

image


ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം 'പാലപ്പൂ'വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ നടന്നു. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി. ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി.

സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്. ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവ് ഷെബിൻ ബെക്കർ, ഛായാഗ്രാഹകനും നിർമ്മാതാവുമായ ജോമോൻ ടി ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പാലപ്പൂ'വിനുണ്ട്. റുവൈസ് ഷെബിനാണ് സഹനിർമ്മാതാവ്.

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.