സമീപകാലത്ത് കണ്ട ഏറ്റവും മോശം സിനിമ 'പരം സുന്ദരി'യാണെന്ന് കാളിദാസ് ജയറാം

  1. Home
  2. Entertainment

സമീപകാലത്ത് കണ്ട ഏറ്റവും മോശം സിനിമ 'പരം സുന്ദരി'യാണെന്ന് കാളിദാസ് ജയറാം

s


സമീപകാലത്ത് കണ്ട ഏറ്റവും മോശം സിനിമ 'പരം സുന്ദരി'യാണെന്ന് കാളിദാസ് ജയറാം. കേരളത്തെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലാത്തവർ നമ്മുടെ നാടിനെയും സംസ്കാരത്തെയും കളിയാക്കുന്ന ചിത്രമാണെന്നും കാളിദാസ് കൂട്ടിച്ചേർത്തു.'ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനെയും സംസ്‌കാരത്തെയും കളിയാക്കുന്ന സിനിമയാണത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല' കാളിദാസ് പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ ഇൻഫാൻസ് വ്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കാളിദാസിന്റെ പ്രതികരണം. ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പരം സുന്ദരി. വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അതേസമയം ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തിയ ആശകൾ ആയിരം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. 23 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് ആശകൾ ആയിരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്തത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.