'നിലു ബേബി'യുടെ തഗ് ലൈഫ് വീഡിയോ പങ്കുവെച്ച് പേളി; നിരവധി ആരാധകരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്

  1. Home
  2. Entertainment

'നിലു ബേബി'യുടെ തഗ് ലൈഫ് വീഡിയോ പങ്കുവെച്ച് പേളി; നിരവധി ആരാധകരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്

nilu


സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഇരുവരുടെയും മകൾ നിലയും സോഷ്യൽ മീഡിയയുടെ പൊന്നോമനയാണ്. ജനനം മുതലേ തന്നെ സെലിബ്രിറ്റിയാണ് നില ശ്രീനിഷ്.

ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാല്‍ മകളുടെ കാര്യം മറച്ചുവെക്കാന്‍ തോന്നിയില്ലെന്നായിരുന്നു പേളി മുന്‍പ് പറഞ്ഞത്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും പലപ്പോഴും തുറന്നുപറഞ്ഞിരുന്നു.

ഇപ്പോൾ നില ബേബിയുടെ തഗ് ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. നിലയോട് പേളി ഓരോ കാര്യങ്ങൾ ചോദിക്കുന്നു, അതിനെല്ലാം ഒരു ബന്ധവുമില്ലാത്ത ഉത്തരമാണ് കുഞ്ഞ് മറുപടിയായി പറയുന്നത്. ജോണി ജോണി എന്ന് ചോദിക്കുമ്പോൾ നൊ പപ്പാ എന്നും, എ ഫോർ എന്ന് ചോദിക്കുമ്പോൾ ബോൾ എന്നുമാണ് പറയുന്നത്. നിലയുടെ മറുപടി കേട്ട് പേളി അന്തംവിട്ടിരിക്കുന്നതും കാണാം. മലയാള സിനിമയിലെ കോമഡി രംഗങ്ങളും കൂടി ഉൾപ്പെടുത്തിയാണ് പേളി നിലയെ ട്രോളുന്നത്.

നിരവധി പേരാണ് നിലുവിന്റെ നിഷ്കളങ്ക മറുപടികൾ ഏറ്റെടുക്കുന്നത്. രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.  ബിഗ് ബോസ് മലയാളം സീസണിൽ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നതും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നതും.

സോഷ്യൽ മീഡിയയിൽ നിറയെ ഫാൻസ് പേജുകളും ഇവർക്കുണ്ട്. അടുത്തിടെ ആരാധക സ്നേഹത്താൽ പൊട്ടിക്കരഞ്ഞ പേളിയുടെ വീഡിയോ വൈറലായിരുന്നു. ദുബായിൽ എത്തിയപ്പോഴാണ് സംഭവം. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരിൽ ആരാധകർക്കായി പ്രത്യേക പരിപാടി പേളിയും ശ്രീനിഷും ചേർന്ന് സംഘടിപ്പിച്ചിരുന്നു.