ദ്യശ്യം-2 കണ്ടിറങ്ങിയ ശ്രിയയുടെയും ഭർത്താവിന്റെയും ചുംബനം; ചിത്രം വൈറൽ

  1. Home
  2. Entertainment

ദ്യശ്യം-2 കണ്ടിറങ്ങിയ ശ്രിയയുടെയും ഭർത്താവിന്റെയും ചുംബനം; ചിത്രം വൈറൽ

sriya


ദൃശ്യം-2 ഹിന്ദി പതിപ്പ് സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ നാലു ദിവസം കൊണ്ട് 75 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ദൃശ്യം-2 മലയാളത്തിലും സൂപ്പർ ഹിറ്റ് ആയിരുന്നു. ബോളിവുഡ് സൂപ്പർ താരം അജയ് ദേവഗൺ ആണ് മോഹൻലാൽ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ, തബു, അക്ഷയ് ഖന്ന തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നു. 

ദൃശ്യം സിനിമ തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് ശ്രിയ അഭിമുഖങ്ങളിൽ പറഞ്ഞത്. നിഷികാന്ത് കാമത്ത് ആണ് ദൃശ്യത്തിന്റെ ആദ്യ ഹിന്ദി പതിപ്പ് ഒരുക്കിയത്. ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ അദ്ദേഹം രണ്ടു വർഷം മുമ്പാണ് മരണപ്പെട്ടത്. 2015ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റ് ആയിരുന്നു. ദൃശ്യം-2 സംവിധാനം ചെയ്തത് നിർമാതാവു കൂടിയായ അഭിഷേക് പഥക് ആണ്. ഇരുവരുടെയും സംവിധാനശൈലി വ്യത്യസ്തമാണെന്നും ഇരുവരും മികച്ച സംവിധായകരാണെന്നും ശ്രിയ പറഞ്ഞു. ദൃശ്യം-2 ന്റെ തിരക്കഥ വായിച്ചപ്പോൾതന്നെ കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിലെ സീനുകൾ തന്നെ വല്ലാതെ സ്പർശിച്ചെന്നും ശ്രിയ പറയുകയുണ്ടായി.

അതേസമയം, ദൃശ്യം-2 കണ്ടിറങ്ങിയ ശ്രിയയും ഭർത്താവും തമ്മിലുള്ള ചുംബന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രം കണ്ടിറങ്ങിയ ശ്രിയയുടെ ഭർത്താവ്  ശ്രിയയെ അഭിനന്ദിച്ചുകൊണ്ടാണ് സ്നേഹചുംബനം നൽകുന്നത്. റഷ്യൻ ടെന്നീസ് താരവും വ്യവസായിയുമായ ആൻദ്രേ കൊഷ്ചീവ് ആണ് ശ്രിയയുടെ ഭർത്താവ്. 2018ലായിരുന്നു ഇരുവരും വിവാഹിതരായത്.