പൈനാപ്പിൾ പുളിശ്ശേരി
ചേരുവകൾ
- പൈനാപ്പിൾ കഷ്ണങ്ങളാക്കിയത് - 2 കപ്പ്
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - ചെറിയ കഷണം
- തേങ്ങ ചിരവിയത് - 1 കപ്പ്
- തൈര് - 1 കപ്പ്
- മഞ്ഞൾപ്പൊടി - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
താളിക്കാൻ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂൺ
- ഉലുവ - കാൽ ടീസ്പൂൺ
- ഉണക്കമുളക് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മുളകുപൊടി - അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ പൈനാപ്പിൾ കഷ്ണങ്ങൾ, അരിഞ്ഞ പച്ചമുളക്, ഇഞ്ചി, മഞ്ഞൾപ്പൊടി, ഉപ്പ്, അൽപം കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക.
പൈനാപ്പിൾ വെന്തുകഴിഞ്ഞാൽ അരച്ചുവെച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ശേഷം തൈര് മിക്‌സിയിൽ ഒന്ന് അടിച്ചെടുത്ത് കറിയിൽ ചേർക്കാം. ചെറിയ തീയിൽ ചൂടാക്കുക. തൈര് ചേർത്തശേഷം കറി തിളപ്പിക്കരുത്.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചശേഷം മുളകുപൊടി ചേർത്ത് ഇളക്കുക. ഈ താളിപ്പ് പുളിശ്ശേരിയിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക.
സ്വാദിഷ്ടമായ പൈനാപ്പിൾ പുളിശ്ശേരി തയ്യാർ! ചോറിനൊപ്പം വിളമ്പാം.
