പോക്കിരി രാജ, മധുരരാജ അടുത്തത് 'ടർബോ'; 23 ന് തീയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

പോക്കിരി രാജ, മധുരരാജ അടുത്തത് 'ടർബോ'; 23 ന് തീയേറ്ററുകളിലേക്ക്

tarbo


മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം  ടർബോ തീയേറ്ററുകളിലേക്ക്. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. 

റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടർബോയുടെ ബുക്കിം​ഗ്, തിയറ്റർ അപ്ഡേറ്റുകളും എത്തുന്നുണ്ട്.  ചിത്രത്തിന്റെ ആദ്യ ബുക്കിം​ഗ് യുകെയിൽ ആരംഭിച്ചു കഴിഞ്ഞു. ടർബോ ജോസിന്റെ വരവറിയിച്ച് കൊണ്ട് പുതിയ പോസ്റ്ററുകൾ കേരളത്തിലെ പ്രമുഖ തിയറ്ററുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 

പോക്കിരി രാജ, മധുരരാജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ആണ് ടർബോ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ. ഒസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.