പൊങ്കാല' ഇനി ആമസോൺ പ്രൈം വീഡിയോയിൽ

  1. Home
  2. Entertainment

പൊങ്കാല' ഇനി ആമസോൺ പ്രൈം വീഡിയോയിൽ

image


തിയേറ്റർ റിലീസിന് ശേഷം പ്രേക്ഷകശ്രദ്ധ നേടിയ  മലയാള ചിത്രം 'പൊങ്കാല' ൽ ആമസോൺ പ്രൈം വീഡിയോയിൽ.വെള്ളിയാഴ്ച മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥ ഒരുക്കിയിരിക്കുന്നതെന്ന് . ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ നായകൻ.എ.ബി. ബിനിൽ  ആണ് തിരക്കഥ സംവിധാനം.

കേവലം ഒരു സിനിമാറ്റിക് കഥ എന്നതിനപ്പുറം യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആക്ഷൻ ത്രില്ലറിന്റെ തിരക്കഥ അണിയറപ്രവർത്തകർ വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തിയറ്ററുകളിൽ പ്രേക്ഷകരെ വൈകാരികമായി ചിത്രത്തോട് അടുപ്പിക്കാൻ 'പൊങ്കാല'ക്ക് സാധിച്ചിരുന്നു. തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഒടിടി റിലീസിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.