'കംഫർട്ട് എന്നാൽ എനിക്കത് മടുപ്പുളവാക്കുന്നത്'; കൊമ്പ് കോർത്ത് ഷാറൂഖും പ്രിയങ്ക ചോപ്രയും

  1. Home
  2. Entertainment

'കംഫർട്ട് എന്നാൽ എനിക്കത് മടുപ്പുളവാക്കുന്നത്'; കൊമ്പ് കോർത്ത് ഷാറൂഖും പ്രിയങ്ക ചോപ്രയും

pc


ബോളിവുഡിൽ തിരക്കേറി നിന്ന സമയത്ത് തന്നെ തന്റെ ചുവടു മാറ്റി ഹോളിവുഡിലേക്കു ചേക്കേറിയ  നടിയാണ് പ്രിയങ്ക ചോപ്ര. അത് ഒരുതരത്തിലും തെറ്റായ തീരുമാനമായിരുന്നില്ല എന്ന് അവർ തെളിയിക്കുകയും ചെയ്തു. ഇപ്പോൾ പ്രിയങ്ക വാർത്തകളിൽ നിറയുന്നത് അവരുടെ പുതിയ വെബ് സീരീസായ സിറ്റാഡലിന്റെ പ്രൊമോഷൻ പരിപാടിയിൽ ഷാറൂഖ് ഖാൻ ഹോളിവുഡ് പ്രവേശനത്തെക്കുറിച്ച് നൽകിയ ഒരു ഉത്തരത്തിന്റെ പ്രിയങ്കയുടെ മറുപടിയിലാണ്. നിങ്ങൾ ഓർക്കുക , ഒരുകാലത്ത് ചക്കരയും തേങ്ങയും പോലെ മധുരതരമായിരുന്നു ഇവരുടെ ബന്ധം  

ടെക്‌സസ്സിൽ വച്ച് നടന്ന പരുപാടിയിൽ അവതാരകൻ ഷാരുഖ് ഖാൻ താൻ ഹോളിവുഡിൽ ഇല്ലാത്തത് അദ്ദേഹം ബോളിവുഡിൽ കംഫോര്ട്ടബിൾ ആയതുകൊണ്ടാണ് എന്ന് പറഞ്ഞതിനോട് പ്രിയങ്ക എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ചോദിച്ചത്. ഇതിന് പ്രിയങ്കയ്ക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു.പ്രിയങ്കയുടെ മറുപടി ഇങ്ങനെ,..

'കംഫർട്ട് എന്നാൽ എനിക്കത് മടുപ്പുളവാക്കുന്നതാണ്. ഞാൻ ഒരു അഹങ്കാരിയല്ല മാത്രമല്ല അമിതവിശ്വാസമുള്ള ആളുമാണ് . .ഞാൻ ഒരു സെറ്റിലേക്കെത്തുമ്പോൾ എന്താണ് ഞാൻ അവിടെ ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അതിന് എനിക്ക് ആരുടേയും സ്ഥിരീകരണം ആവശ്യവുമില്ല. ഞാൻ ഓഡിക്ഷനിൽ പങ്കെടുക്കാനും ജോലി ചെയ്യാനും തയ്യാറാണ്. ഞാനെന്റെ ഒരു രാജ്യത്തെ വിജയത്തിന്റെ ഭാണ്ഡമേറി മറ്റൊരു രാജ്യത്തു പോകാനും ആഗ്രഹിക്കുന്നില്ല.' 

ഞാൻ വളരെ പ്രോഫാഷനലിസം ഉള്ള ഒരാളാണെന്നും തന്റെ ചുറ്റുമുള്ള ആളുകളും തന്നെക്കുറിച്ച് ഇത് തന്നെ പറയുമെന്നും പ്രിയങ്ക അറിയിച്ചു. തന്റെ പട്ടാളക്കാരനായ അച്ഛനിൽ നിന്നാണ് താൻ ജീവിതത്തിൽ കൃത്യനിഷ്ട ഉള്ള ആളാകണമെന്നു പഠിച്ചതെന്നും അവർ പറഞ്ഞു. ഇപ്പോൾ തന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും  വിമർശനങ്ങളിൽ അല്ല എന്നും പ്രിയങ്ക പറഞ്ഞു. 

പ്രിയങ്കയുടെ പുതിയ വെബ് സീരീസായ സിറ്റാഡൽ ആമസോൺ പ്രൈമിൽ ആണ് റീലാസ് ചെയ്യുന്നത്. ആക്ഷൻ സ്‌പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിറ്റാഡൽ പ്രശസ്തരായ റൂസോ ബ്രതേർസ് ആണ് നിർമ്മിക്കുന്നത്. പല ഭാഷകളിൽ ഇതിന്റെ സ്പിൻ ഓഫ് സീരീസുകളും ലഭ്യമായിരിക്കും.