'അന്ന് എന്റെ ഉൾവസ്ത്രം കാണണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടു'; പ്രിയങ്ക ചോപ്ര

  1. Home
  2. Entertainment

'അന്ന് എന്റെ ഉൾവസ്ത്രം കാണണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടു'; പ്രിയങ്ക ചോപ്ര

priyanka


സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലഘട്ടത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സുതുറന്ന് നടി പ്രിയങ്ക ചോപ്ര. ഒരു സീനിൽ തന്റെ ഉൾവസ്ത്രം കാണിക്കണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായും തുടർന്ന് ആ സിനിമ ഉപേക്ഷിച്ചെന്നും പ്രിയങ്ക പറയുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'മനുഷ്യത്വരഹിതമായ നിമിഷം' എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. '2002-ലോ 2003-ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അൽപം മാറി കിടക്കുന്ന രീതിയിൽ ചിത്രീകരിക്കണം എന്നായിരുന്നു സംവിധായകന്റെ നിർദേശം. ഷൂട്ടിങ്ങിനിടെ അയാൾ പറഞ്ഞു...'ഇങ്ങനെയല്ല, അവരുടെ ഉൾവസ്ത്രം എനിക്ക് കാണണം. അല്ലെങ്കിൽ മറ്റുള്ളവർ ഈ സിനിമ കാണാൻ വരുമോ?'. ഇക്കാര്യം എന്നോട് നേരിട്ടല്ല അയാൾ പറഞ്ഞത്. എന്റെ അടുത്ത് നിൽക്കുന്ന സ്‌റ്റൈലിസ്റ്റിനാണ് നിർദേശം നൽകിയത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കുതോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് ആർക്കും ആവശ്യമില്ലെന്നും ഞാൻ മനസിലാക്കി' പ്രിയങ്ക പറയുന്നു.

ഇക്കാര്യം അച്ഛനോട് പറഞ്ഞു. അദ്ദേഹം പൂർണ പിന്തുണ നൽകി. സിനിമ ഉപേക്ഷിക്കാൻ പറഞ്ഞു. രണ്ട് ദിവസം എനിക്കായി ചിലവായ പണം ഞാൻ തിരിച്ചുനൽകി. ആ സിനിമയോട് ഗുഡ്ബൈ പറഞ്ഞു. അത് എനിക്ക് വലിയ ആശ്വാസം നൽകി. പ്രിയങ്ക കൂട്ടിച്ചേർക്കുന്നു.