ലിജോ ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി രാധിക ആപ്‌തെ

  1. Home
  2. Entertainment

ലിജോ ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി രാധിക ആപ്‌തെ

radika apthe


മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റേത്. ചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ നായികയെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ബോളിവുഡ് നടി രാധിക ആപ്‌തെ ചിത്രത്തിലെ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രാധികയുടെ രണ്ടാമത്തെ മലയാളം ചിത്രമാകും ഇത്.

ഫഹദ് ഫാസിലിന്റെ നായികയായാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്. 2015 ല്‍ സംവിധാനം ചെയ്ത ചിത്രം  സംവിധാനം ചെയ്തത് ദേശിയ പുരസ്‌കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരയിരുന്നു. ചിത്രത്തിലെ രാധികയുടെ കഥാപാത്രം നിരൂപക പ്രശസ്ത നേടിയിരുന്നു. ഇതിനോടകം ബോളിവുഡിലും മറ്റു ഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. രാധിക കൂടിയ ചിത്രത്തില്‍ എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറും.

ബി?ഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരിയഡ് ഫിലിമില്‍ ?ഗുസ്തിക്കാരനായാവും മോഹന്‍ലാല്‍ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്.