റേഡിയോ കേരളത്തിൻ്റെ വിഷു ആഘോഷം
റേഡിയോ കേരളത്തിൻ്റെ നാട്ടിലെ വിഷു ആഘോഷം ഇത്തവണ കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കും.
ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ മുതൽ ടീം റേഡിയോ കേരളത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഗാന്ധിഭവനിൽ ഒരുക്കുന്നത്.
ഗാന്ധിഭവനിലെ മാതാപിതാക്കൾക്കായി കൈനീട്ടം, വിഷുക്കോടി, വിഷുസദ്യ എന്നിവ ഒരുക്കുന്നതിനൊപ്പം രസകരമായ മത്സരങ്ങളും അരങ്ങേറും.
ഗാന്ധിഭവനിൽ സ്‌നേഹസദ്യ വിളമ്പാനും കീർത്തനങ്ങൾ ആലപിക്കാനും പ്രശസ്‌ത ഭജനസംഘമായ നന്ദഗോവിന്ദം ഭജൻസ് എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
ഗുണമേന്മയാൽ ഗൾഫിലെങ്ങും ജനപ്രിയ ഭക്ഷ്യബ്രാൻഡായി പേരെടുത്ത 'റീമ'യുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ഒഫീഷ്യൽ ലോഞ്ചും ഇതോടൊപ്പം നടത്തും.
