അമ്മയുടെ തർക്ക പരിഹാര സമിതിയിൽ രമേശ്‌ പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും

  1. Home
  2. Entertainment

അമ്മയുടെ തർക്ക പരിഹാര സമിതിയിൽ രമേശ്‌ പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും

AMMA


എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അന്സിബയുടെ വെളിപ്പെടുത്തലുകൾ ഗുരുതരമായിരുന്നു. തർക്കപരിഹാരത്തിനായി കമ്മിറ്റിവേണമെന്ന അൻസിബയുടെ ആവശ്യത്തിന് പിന്നാലെ സമിതിയിൽ രമേശ്‌ പിഷാരടിയെയും പൊന്നമ്മ ബാബുവിനേയും മുത്തുമണിയേയും ഉൾപ്പെടുത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്ന് പേർ. അതേസമയം സമിതിക്ക് മുന്നിൽ എത്തുമോ എന്നതിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ അമ്മ സംഘടനയോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതാണെന്ന് അൻസിബ രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു. അന്ന് നതിംഗ് ടു ഡു വിത്ത് അമ്മ എന്നാണ് പ്രസിഡന്റ് മറുപടി പറഞ്ഞത്. വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ പറഞ്ഞു.