രഞ്ജിത്തിന്റെ 'ലോ ആൻഡ് ഓർഡർ'; നായകനായി പ്രകാശ് വർമ്മ, ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം 'ലോ ആൻഡ് ഓർഡർ' (Law & Order) പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. വലിയ താരനിര അണിനിരക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന.
അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുമ്പോൾ ബിജിബാൽ പശ്ചാത്തല സംഗീതമൊരുക്കുന്നു. കപിൽ കപിലൻ, ടോജൻ ടോബി, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗായകർ. എഡിറ്റർ: മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ: ആന്റണി സ്റ്റീഫൻ, അസ്സോസിയേറ്റ് ഡയറക്ടർ: ബോസ് വി, കാസ്റ്റിങ്ങ് ഡയറക്ടർ: ശാലിനി, ശബ്ദമിശ്രണം: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ: കിഷൻ സപ്താ, നൃത്ത സംവിധാനം: ഷെരീഫ്, അർച്ചന, സംഘട്ടനം: കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി സ്റ്റണ്ട്സ്, പി.ആർ.ഒ: എ.എസ് ദിനേശ്.
