'ഡോൺ' ആകാൻ ഷാരൂഖ് ഇല്ല; 'ഡോൺ 3'യിൽ നായകനായി രൺവീർ സിങ് എത്തുമെന്ന് റിപ്പോർട്ടുകൾ

  1. Home
  2. Entertainment

'ഡോൺ' ആകാൻ ഷാരൂഖ് ഇല്ല; 'ഡോൺ 3'യിൽ നായകനായി രൺവീർ സിങ് എത്തുമെന്ന് റിപ്പോർട്ടുകൾ

ranveer


ഷാരൂഖ് ഖാൻ നായകനായെത്തിയ ഡോൺ, ഡോൺ 2 എന്നീ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഡോണിൻറെ മൂന്നാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് റിതേഷ് സിദ്വാനി അടുത്തിടെ പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലായിരുന്നു. നടനും സംവിധായകനുമായ ഫർഹാൻ അക്തർ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റിതേഷ് വ്യക്തമാക്കിയിരുന്നു.

പക്ഷേ ഇപ്പോഴിതാ ഷാരൂഖിന്റെ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡോൺ 3 യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്നാണ് വിവരങ്ങൾ. ഷാരൂഖ് ഖാന് പകരം രൺവീർ സിങ് ആയിരിക്കും ടൈറ്റിൽ റോളിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എക്‌സൽ എന്റർടെയിൻമെന്റാണ് ഡോൺ ഫ്രാഞ്ചൈസിയുടെ ഉടമകൾ. ഷാരൂഖ് ഖാൻ പിന്മാറുന്നുവെന്ന് അറിയിച്ചതിനെത്തുടർന്നാണ് പുതിയൊരാളെ നിർമ്മാതാക്കൾ തിരഞ്ഞതെന്നാണ് വിവരം. എക്‌സൽ എന്റർടെയിൻമെന്റിന്റെ 'ദിൽ ധടക്‌നെ ഡോ', ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനാണ് രൺവീർ.

ഡോൺ 3 യുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. 2006-ലാണ് ഡോൺ ഇറങ്ങുന്നത്.