റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും ഇന്ന് വിവാഹിതരാവും

  1. Home
  2. Entertainment

റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും ഇന്ന് വിവാഹിതരാവും

s


പ്രശസ്ത മലയാളം റാപ്പർ വേട(ഹിരൺദാസ് മുരളി)നും എഴുത്തുകാരി നവമി ലതയും ഇന്ന് വിവാഹിതരാവും. എല്ലാവരു‌ടെയും അനു​ഗ്രഹം ഉണ്ടായിരിക്കണമെന്ന് വിവാഹത്തിന് മുന്നോടിയായി പങ്കുവച്ച വിഡിയോയിൽ വേടനും നവമിയും പറഞ്ഞു. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലൂടെയാവും വിവാഹം. സബ് രജിസ്ട്രാർ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാവും വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുക."ഇത് ഹിരൺദാസ്. ഒരുപാട് നാളുകളായി നമ്മൾ പ്രണയത്തിലായിരുന്നു. ഇന്ന് നമ്മുടെ വിവാഹമാണ്. നിങ്ങളുടെ എല്ലാ അനു​ഗ്രഹങ്ങളിലും നമ്മൾ ഉണ്ടായിരിക്കണം. വളരെ ലളിതമായിട്ടുള്ള രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷി നിർത്തി ഒരു കൊച്ചു പരിപാടിയാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങായിരിക്കും. എന്റെ വളർച്ചയിൽ കൂടെ നിന്ന ഒരുപാട് ജനങ്ങളെ എനിക്ക് വിളിക്കാൻ പറ്റിയിട്ടില്ല. അതിന് നിങ്ങളാരും പരിഭവം വിചാരിക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ അനു​ഗ്രഹവും നിങ്ങളുടെ മനസും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം. നന്ദി". - വേടൻ വിഡിയോയിൽ പറഞ്ഞു.

ഏറെ നാളുകളായി പ്രണയത്തിലായിരുന്നു വേടനും മലപ്പുറം സ്വദേശിയായ നവമിയും. വേടന്റെ സൂപ്പർ ഹിറ്റ് ഗാനമായ 'മോണലോവ' നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹം രഹസ്യമായി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു പൊതുവേദിയിൽ വെച്ച് ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവിവരം പുറത്തായത്.