16 വർഷത്തിന് ശേഷം റീ-റിലീസ്; ലിജോ-ഇന്ദ്രജിത്ത് ചിത്രം ‘നായകൻ’ 4K-യിൽ തീയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

16 വർഷത്തിന് ശേഷം റീ-റിലീസ്; ലിജോ-ഇന്ദ്രജിത്ത് ചിത്രം ‘നായകൻ’ 4K-യിൽ തീയേറ്ററുകളിലേക്ക്

nayakan


ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രം 'നായകൻ' 4K ദൃശ്യമികവോടെ റീ-റിലീസിന് ഒരുങ്ങുന്നു. 16 വർഷങ്ങൾക്ക് ശേഷം സെപ്റ്റംബർ നാലിനാണ് ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുന്നത്. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന 'വരദനുണ്ണി' എന്ന കഥകളി കലാകാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.

പി.എസ്. റഫീഖിന്റെ രചനയിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം നിർമിച്ചത് അനൂപ് ജോൺസൺ കരേടൻ ആണ്. പ്രശാന്ത് പിള്ളയുടെ സംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 'നായകൻ' 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.