‘കണ്ടതിൽ വച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർഹീറോ’; രസകരമായ ചിത്രം പങ്കുവച്ച് മാത്തുക്കുട്ടി

  1. Home
  2. Entertainment

‘കണ്ടതിൽ വച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർഹീറോ’; രസകരമായ ചിത്രം പങ്കുവച്ച് മാത്തുക്കുട്ടി

tovino


ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ രസകരമായ ചിത്രം പങ്കുവച്ച് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയിൽ പ്രശസ്തനാകുമ്പോൾ ഇടാനായി മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർഹീറോയെയാണ് ചിത്രത്തിൽ കാണുന്നതെന്നും മാത്തുക്കുട്ടി പറയുന്നു.

‘‘ഭാവിയിൽ നീ പ്രശസ്തനാകുമ്പോൾ ഇടാൻ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും വൈകിയാൽ ചിലപ്പോൾ പിടിച്ചാൽ കിട്ടാണ്ടാകും. കണ്ടതിൽ വച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർഹീറോയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.’’മാത്തുക്കുട്ടി കുറിച്ചു. കസേരയിലേക്ക് കാൽവച്ച് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തിൽ കാണാനാകുക. വർക്ക് ഔട്ട് ചെയ്‌തോ, ക്ഷീണം കൊണ്ടോ നിലത്തുകിടന്നുറങ്ങുകയാണ് ടൊവിനോ തോമസ്. ഈ നേരം ടൊവിനോ പോലും അറിയാതെ പകർത്തിയതാണ് ഈ ചിത്രം എന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ വ്യക്തം.

ചെറുപ്പം മുതലേ അടുത്തസുഹൃത്തുക്കളാണ് ടൊവിനോയും മാത്തുക്കുട്ടിയും. സിനിമാ രംഗത്ത് എത്തുന്നതിനു മുമ്പ് തന്നെ ഇവർ കൂട്ടുകാരാണ്. സിനിമയിൽ സജീവമാകുന്നതിനു മുമ്പേ ഒരു റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.