രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും, വിവാഹ സംഗീത് വീഡിയോ വൈറൽ

  1. Home
  2. Entertainment

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും, വിവാഹ സംഗീത് വീഡിയോ വൈറൽ

ras


രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹത്തോടനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഫെബ്രുവരി 24-ന് നടന്ന ഗംഭീരമായ ചടങ്ങിൽ ഇരുവരുടെയും മനോഹരമായ പാശ്ചാത്യ നൃത്തമാണ് പ്രധാന ആകർഷണമായത്. ഫാൽഗുനി-ഷെയ്ൻ പീക്കോക്ക് ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് ലെഹങ്കയിൽ രശ്മികയും കറുത്ത ഷർവാണിയിൽ വിജയ്‌യും രാജകീയ ലുക്കിലാണ് വേദിയിലെത്തിയത്.

പുലർച്ചെ നാലുമണി വരെ നീണ്ടുനിന്ന പരിപാടിയിൽ വിജയ്‌യുടെയും രശ്മികയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഫെബ്രുവരി 26-ന് ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. രാവിലെ തെലുങ്ക് പാരമ്പര്യമനുസരിച്ചും വൈകിട്ട് കൊടവ ആചാരപ്രകാരവുമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹത്തിന് മുന്നോടിയായി 'വിരോഷ് പ്രീമിയർ ലീഗ്' എന്ന പേരിൽ സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിരുന്നു. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ, നടി കല്യാണി പ്രിയദർശൻ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. നിലവിൽ ഇരുവരുടെയും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.