'തന്റെ ചിത്രം നോക്കി സ്വയംഭോഗം; നിങ്ങള്‍ക്ക് ജന്മം തന്നതുമൊരു സ്ത്രീയല്ലേ'; സാധിക

  1. Home
  2. Entertainment

'തന്റെ ചിത്രം നോക്കി സ്വയംഭോഗം; നിങ്ങള്‍ക്ക് ജന്മം തന്നതുമൊരു സ്ത്രീയല്ലേ'; സാധിക

sadhika-venugopal


മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക വേണുഗോപാല്‍. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ അയക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

നടിയുടെ വാക്കുകൾ 

‘നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്.

കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച്‌ വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാല്‍ ബഹുമാനിക്കാന്‍ പഠിക്കുക. ഞാന്‍ ഫോളേവേഴ്‌സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.’ സാധിക പറഞ്ഞു.

നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും പലരും അഭിപ്രായപ്പെട്ടു.