സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന 'ശാകുന്തളം'; റിലീസ് പ്രഖ്യാപിച്ചു

  1. Home
  2. Entertainment

സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന 'ശാകുന്തളം'; റിലീസ് പ്രഖ്യാപിച്ചു

SHAKUNTHALAM


ശകുന്തള - ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന 'ശാകുന്തളം' നവംബർ 4ന് റിലീസിന് ഒരുങ്ങുന്നു. സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖർ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.