സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസൺ' നവംബർ 27-ന് തിയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസൺ' നവംബർ 27-ന് തിയേറ്ററുകളിലേക്ക്

cosmic samson


യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഫാന്റസി ചിത്രം 'കോസ്മിക് സാംസൺ' റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം നവംബർ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ജോൺ ലൂതർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹരചയിതാവ് അഭികേർഷ് വസന്താണ്.

ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവരികയും വൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സന്ദീപ് പ്രദീപിന് പുറമെ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'മിന്നൽ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്‌ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.