സെറീന വില്യംസിന്റെ ജീവിതം ഡോക്യു - സീരീസാക്കുന്നു; ഇഎസ്പിഎനിൽ സ്ട്രീം ചെയ്യും

  1. Home
  2. Entertainment

സെറീന വില്യംസിന്റെ ജീവിതം ഡോക്യു - സീരീസാക്കുന്നു; ഇഎസ്പിഎനിൽ സ്ട്രീം ചെയ്യും

Sereena


ടെന്നീസ് സൂപ്പർതാരം സെറീന വില്യംസിന്റെ ജീവിതം ഡോക്യു-സീരീസായി ഒരുങ്ങുന്നുവെന്ന് ഇഎസ്പിഎൻ. 'ഇൻ ദ അരീന: സെറീന വില്യംസ്' എന്ന് പേരിട്ട സീരിസ് ഗോതം ചോപ്രയാണ് സംവിധാനം ചെയ്യുന്നത്.  ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന വാൾട്ട് ഡിസ്നി കമ്പനിയുടെ പ്രോഗ്രാമിനിടെയിലാണ് പുതിയ സീരീസ് പ്രഖ്യാപിച്ചത്.

രണ്ട് പതിറ്റാണ്ടോളം നീണ്ട ടെന്നീസ് കരിയറുള്ള സെറീന വില്യംസ് ഇതുവരെ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. സെറീനയുടെ പ്രൊഫഷണൽ ജീവിതത്തെ കൂടാതെ അവരുമായി അടുപ്പമുള്ളവരുടെ അഭിമുഖങ്ങളും സീരീസിൽ ഉൾപ്പെടുത്തും.

ഇഎസ്പിഎനിൽ ആണ് സീരീസ് സ്ട്രീം ചെയ്യുക. റിലീജിയൻ ഓഫ് സ്പോർട്സ്, ടോം ബ്രാഡിയുടെ 199 പ്രൊഡക്ഷൻസ്, വില്യംസ്, കരോലിൻ കറിയർ എന്നിവർ ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.