ഷാറൂഖ് ഖാൻ ദിവസവും കുടിക്കുന്നത് ഇതാണ്; ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തി ജവാൻ താരം സഞ്ജിത ഭട്ടാചാര്യ

  1. Home
  2. Entertainment

ഷാറൂഖ് ഖാൻ ദിവസവും കുടിക്കുന്നത് ഇതാണ്; ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തി ജവാൻ താരം സഞ്ജിത ഭട്ടാചാര്യ

Shahrukh khan


ഫിറ്റ്നസ് കൃത്യമായി ശ്രദ്ധിക്കുന്ന നടനാണ് ഷാറുഖ് ഖാൻ. വ്യായാമത്തിലും, ഭക്ഷണ കാര്യത്തിലും അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ഇപ്പോൾ ഷാറുഖ് ഖാന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് 'ജവാൻ' താരം സഞ്ജിത ഭട്ടാചാര്യ.

"ബ്ലാക്ക് വാട്ടറാണ് ഷാറൂഖ് കുടിക്കുന്നത്. ദിവസം മുഴുവൻ ഗ്ലോ നിലനിർത്താൻ ഇത് സഹായിക്കുമെന്നും, ഒന്ന് പരീക്ഷിച്ച് നോക്കൂവെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാട്ടർ ബോട്ടിലും വളരെ പ്രത്യേകതയുളളതാണ്. ഒരു പ്രത്യേക തരത്തിലുളള സെൻസർ ആ ബോട്ടിലിലുണ്ട്.  സമയാസമയങ്ങളിൽ വെള്ളം കുടിക്കാൻ ഇത്‌ ഓർമിപ്പിക്കും"- സഞ്ജിത ഭട്ടാചാര്യ പറഞ്ഞു.

"ജവാൻ ചിത്രത്തിലേക്ക് തന്നെ ആകർഷിച്ച ഒരു ഘടകം ഷാറൂഖ് ഖാൻ ആണ്. ഡൽഹിയെ കുറിച്ചും അവിടത്തെ ഭക്ഷണത്തെപ്പറ്റിയുമെല്ലാം ഞങ്ങൾ സംസാരിച്ചു."- താരം കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ ആൽക്കലൈൻ വാട്ടർ മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ കൊണ്ട് സമ്പന്നമാണ് ബ്ലാക്ക് വാട്ടർ. ഹൈപ്പർ അസിഡിറ്റി, ദഹനക്കേട്, പ്രമേഹം എന്നീ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലാക്ക് വാട്ടർ സഹാ‍യിക്കും.