ഷാരൂഖിൻ്റെ നട്ടെല്ലിന് പ്രശ്നമുണ്ടെന്ന് നടൻ ഗോവിന്ദ്

  1. Home
  2. Entertainment

ഷാരൂഖിൻ്റെ നട്ടെല്ലിന് പ്രശ്നമുണ്ടെന്ന് നടൻ ഗോവിന്ദ്

sharuk khan


ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖിന്റെ പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. 60-ാം വയസ്സിലും ഫിറ്റ്നസിന് അത്രത്തോളം പ്രാധാന്യം താരം നൽകുന്നുണ്ട്. ഇപ്പോഴിതാ, ഷാരൂഖ് ഖാനെ കുറിച്ച് നടൻ ​ഗോവിന്ദ് നമദേവ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.ഷാരൂഖ് ദിവസവും ഏകദേശം 20 മണിക്കൂറോളമാണ് ജോലി ചെയ്യുന്നത്, പലപ്പോഴും മൂന്നോ നാലോ മണിക്കൂറായി ഉറക്കം ചുരുക്കാറുണ്ടെന്നാണ് ഗോവിന്ദ് നമദേവ് പറയുന്നത്. ഷാരൂഖിന് നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഇതിനിടെ അദ്ദേഹം ജിമ്മിൽ പോകുന്നുണ്ട്, പരിപാടികളിൽ പങ്കെടുക്കുന്നു, വലിയ ഡയലോ​ഗുകൾ ഓർത്തുവയ്ക്കുന്നു… ഇതെങ്ങനെയുള്ള മനുഷ്യനാണെന്ന് താൻ പലപ്പോഴും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ​ഗോവിന്ദ് പറയുന്നു.

'ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം ജോലി ചെയ്തത് വലിയൊരു അനുഭവമായികുന്നു. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഒരാൾ പ്രവർത്തിക്കുന്നുവെങ്കിൽ അത് ഷാരൂഖ് ഖാൻ ആയിരിക്കും. ഒരുമിച്ച് ജോലി ചെയ്ത സമയത്ത് അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നതു കണ്ട് അതിശയച്ചിട്ടുണ്ട്'.- ​ഗോവിന്ദ് പറയുന്നു.