'ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിത്'; ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണനയെന്ന് ഷക്കീല

  1. Home
  2. Entertainment

'ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിത്'; ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണനയെന്ന് ഷക്കീല

shakeela


ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോടു നന്ദിയുണ്ടെന്നും ചലച്ചിത്രനടി ഷക്കീല. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച 'സഹയാത്രിക'യുടെ 20-ാം വാർഷികാഘോഷപരിപാടിയായ 'ഇടം' സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

എഴുത്തുകാരി രേഖാരാജ് അധ്യക്ഷയായി. റിയാസ് സലീം, ക്വീർ ആർട്ടിസ്റ്റ് സാക്ഷി, മുൻ എം.എൽ.എ. വി.ടി. ബൽറാം, എഴുത്തുകാരി വിജയരാജമല്ലിക, ഫൈസൽ ഫൈസു, ദീപാ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്ട് സിനിമാ ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ച വിഷയത്തിൽ ചോദ്യങ്ങളുയർന്നപ്പോൾ ചിലയിടങ്ങളിൽ തനിക്ക് അവഗണനയാണെന്നും ഇടംപോലുള്ള വേദികളിൽ കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.