'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല'; ആലുവ കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് ഷെയ്ൻ നിഗം

  1. Home
  2. Entertainment

'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല'; ആലുവ കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് ഷെയ്ൻ നിഗം

SHANE


ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. 'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല' എന്നായിരുന്നു ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്. നടന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രംഗത്തുവരികയാണ്. 

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്ൻ നിഗം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഴ്ചകളിൽ നിന്ന് തെറ്റുകൾ മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്തണമെന്നായിരുന്നു താരം കുറിപ്പിൽ ആവശ്യപ്പെട്ടത്. ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കുമെന്നും നടൻ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. ആളുകൾ കൂടുന്ന ഇടത്ത് പാലിക്കാവുന്ന മാർഗനിർദേശങ്ങളും പങ്കുവച്ചിരുന്നു.