നിര്‍മാതാവിന്റെ ഭാര്യയായതു കൊണ്ടാണ് അവസരങ്ങള്‍ കിട്ടുന്നതെന്ന തെറ്റിദ്ധാരണ മാറ്റണം: ഷീലു എബ്രഹാം

പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ മടിയാണെന്ന് നടിയും പ്രമുഖ നിര്‍മാതാവും അബാം ഗ്രൂപ്പിന്റെ എംഡിയായ എബ്രഹാം മാത്യുവിന്റെ ഭാര്യയുമായ ഷീലു. ഒരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുക. ഷീലു നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് ജാഡയായിരിക്കും. ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമയില്‍ മാത്രമാണ് അഭിനയിക്കുക എന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതൊന്നുമല്ലാതെ നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്ന ആളുകളുമുണ്ട്.
എല്ലാവരോടും പറയാനുള്ളത്, ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. ആ സിനിമ ഞങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. കനല്‍, ആടുപുലിയാട്ടം, മംഗ്ലീഷ് തുടങ്ങിയ സിനിമകളൊന്നും ഞങ്ങള്‍ നിര്‍മിച്ചവയല്ല. അതുകൊണ്ട് നിര്‍മാതാവിന്റെ ഭാര്യയായതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ കിട്ടുന്നതെന്ന തെറ്റിദ്ധാരണ മാറ്റണം.
ലാക്കേഷന്‍ വീടിന്നടുത്താണെങ്കില്‍ ഞാന്‍ പോയിവരാറാണു പതിവ്. ഷൂട്ടിന്റെ പേരില്‍ കുട്ടികളെ പിരിഞ്ഞിരിക്കേണ്ടി വന്നതു രണ്ടു സിനിമകള്‍ക്കാണ്. ഷീ ടാക്‌സിയും ആടുപുലിയാട്ടവും. ഷീ ടാക്‌സിയുടെ ഷൂട്ട് കുളുവില്‍ വച്ചായിരുന്നു. നല്ല തണുപ്പുള്ള സ്ഥലമായിരുന്നതുകൊണ്ട് കുട്ടികളെ കൂടെ കൊണ്ടുപോകാന്‍ പറ്റില്ലാരുന്നു. അന്ന്, മോന്‍ ചെറുതായിരുന്നു. എന്നെ വിട്ടുനില്‍ക്കാന്‍ അവനു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇടയ്ക്ക് ഒരു ദിവസം ബ്രേക്ക് കിട്ടിയാല്‍ അടുത്ത ഫ്‌ളൈറ്റിനു വീട്ടിലെത്തുമായിരുന്നുവെന്നും ഷീലു പറഞ്ഞു.