'സിനിമക്കാരാണോ മയക്കുമരുന്ന് കൊണ്ടുവന്നത്?; പിന്നെ എന്തിനാ സിനിമക്കാരെ പറയുന്നത്'; ഷൈൻ ടോം ചാക്കോ

  1. Home
  2. Entertainment

'സിനിമക്കാരാണോ മയക്കുമരുന്ന് കൊണ്ടുവന്നത്?; പിന്നെ എന്തിനാ സിനിമക്കാരെ പറയുന്നത്'; ഷൈൻ ടോം ചാക്കോ

SHINE TOM CHAKO


മയക്കുമരുന്നുകൾ കൊണ്ടുവന്നത് സിനിമക്കാരാണോ എന്ന് ചോദിച്ച് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ. 'ലൈവ്' ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം.

'ഈ മയക്കുമരുന്ന് എത്രകാലമായി കണ്ടുപിടിച്ചിട്ട്. ഈ 30 വയസായ ചെറുപ്പക്കാരാണോ ഇത് കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. ലോകത്തിന്റെ ആദ്യം മുതലുള്ള കാലം ഈ സാധനങ്ങൾ ഇല്ലേ മയക്കുമരുന്ന് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. പിന്നെ എന്തിനാ സിനിമക്കാരെ പറയുന്നത്. സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ് എന്നാണ് അപ്പോഴും അത് വിൽക്കുന്നത് ശിക്ഷാർഹമല്ലേ. എന്റെ മക്കളുടെ കൈയിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നുവെന്ന് അറിയാൻ മാതാപിതാക്കൾ തിരിച്ച് കേസ് കൊടുക്കണം. ഇങ്ങനെ ചിന്തിക്കാൻ നിങ്ങൾക്ക് തോന്നിയില്ലേ '.എന്നാണ് ഷൈൻ ടോം ചോദിച്ചത്.

എസ് സുരേഷ്ബാബുവിന്റെ രചനയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ പ്രകാശ് വാര്യർ, കൃഷ്ണ പ്രഭ, മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.