ശിവജി ഗുരുവായൂരും ജയരാജ് വാര്യരും പ്രധാനവേഷത്തിൽ; 'സ്വച്ഛന്ദമൃത്യു' മേയ് 15-ന് റിലീസ് ചെയ്യും
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന 'സ്വച്ഛന്ദമൃത്യു' മേയ് പതിനഞ്ചിന് തിയേറ്ററുകളിലെത്തും. ദയാവധം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ഷാൻ കേച്ചേരിയുടേതാണ്. ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്‌റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ശ്യാം കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുധിൻലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.
ഷിനോ ഷാബിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ്. കുമാർ, കല സാബു എം. രാമൻ, മേക്കപ്പ് അശ്വതി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 72 ഫിലിംസ്, ഇതിൻസ് എന്നിവർ ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
